ഇംപ്ലാന്റുകൾ എന്നാൽ നഷ്‌ടപ്പെട്ട പല്ലുകളെ പുനസ്ഥാപിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ പല്ലുകൾ ആണ്. അതുകൊണ്ട് തന്നെ ആദ്യ മണിക്കുറുകൾ മുതൽ നല്ല പരിചരണം ആവശ്യമാണ്.
താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താം.
ശസ്ത്രക്രിയയ്ക്ക് ശേഷം 24 മണിക്കൂർ തുപ്പരുത്.
സോക്കറ്റിൽ നിന്നോ സർജിക്കൽ ഏരിയയിൽ നിന്നോ നിങ്ങളുടെ വിരലുകളും നാവും അകറ്റി നിർത്തുക.
ആദ്യത്തെ അര മണിക്കൂർ ശസ്ത്രക്രിയ മേഖലയിൽ (മുഖത്തിൻ്റെ വശം) ഐസ് പായ്ക്കുകൾ ഉപയോഗിക്കുക
വേദന ഉണ്ടെങ്കിൽ , നിങ്ങൾക്ക് നിർദ്ദേശിച്ച മരുന്നുകൾ ഉപയോഗിക്കുക.
ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത് 5 ദിവസമെങ്കിലും പുകവലിക്കരുത്.
കഠിനമായ പ്രവർത്തനങ്ങൾ ഒഴിവാക്കുക,
സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് മാത്രം ബ്രഷ് ചെയ്യുക
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ദിവസത്തിന് ശേഷം, ഇംപ്ലാന്റുകൾ ചെയ്ത പ്രദേശത്ത് തങ്ങിനിൽക്കുന്ന ഭക്ഷണത്തിൻ്റെയും അവശിഷ്ടങ്ങളുടെയും കണികകൾ പുറന്തള്ളാൻ ആദ്യ ആഴ്ച ഭക്ഷണത്തിന് ശേഷം ചെറുചൂടുള്ള ഉപ്പുവെള്ളം / 5 എം എൽ മൗത്ത് വാഷ് എടുത്ത് വെള്ളം ചേർക്കാതെ 3 മിനിറ്റ് കഴുക
നിങ്ങൾക്ക് ആദ്യ ദിവസം സൂപ്പ്, കഞ്ഞി പോലുള്ള മൃദുവായ ഭക്ഷണങ്ങൾ അല്ലെങ്കിൽ തണുത്ത പാനീയങ്ങൾ കഴിക്കാം.
അന്നത്തെ ദിവസം സ്ട്രൗ ഉപയോഗിച്ച് പാനീയം കഴിക്കാൻ ശ്രമിക്കരുത്.
നിങ്ങളുടെ പല്ലിൽ കുടുങ്ങിയേക്കാവുന്ന എന്തും ഒഴിവാക്കുക, അതിനാൽ വിത്തുകൾ, പരിപ്പ്, അരി, പോപ്‌കോൺ അല്ലെങ്കിൽ സമാനമായ ഭക്ഷണങ്ങൾ എന്നിവ പാടില്ല.
ധാരാളം വെള്ളം കുടിക്കുക.
തലയണ ഉപയോഗിച്ച് തല ഉയർത്തി കിടന്ന് ഉറങ്ങുക
ആദ്യ ദിവസം ചെറിയ ബ്ലീഡിങ് ഉണ്ടാകും. കൂടുതൽ ബ്ലീഡിങ് ഉണ്ടാകുകയാണെങ്കിൽ , ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച തുന്നലുകൾ സ്വയം അലിഞ്ഞു പോകുകയോ, അല്ലെങ്കിൽ 7 ദിവസം കഴിഞ്ഞ് എടുത്ത് കളയുക്കയോ ചെയ്യുക.
ശസ്ത്രക്രിയയ്ക്കുശേഷം 2-3 ദിവസങ്ങൾ വരെ നീര് ഉണ്ടാകും. അത് പതിയെ കുറഞ്ഞോളും. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ വേണം ഉപയോഗിക്കാൻ.
പല്ല് സംരക്ഷണത്തിനുള്ള ഡെയിലി അപ്ഡേറ്റ്സിനായി നമ്മുടെ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പേജുകൾ സന്ദർശ്ശിക്കാവുന്നതാണ്.
അപ്പോയിൻമെൻറ്റിനായി വാട്ട്സ്ആപ്പിലും ബന്ധപ്പെടാം.