റൂട്ട് കനാല്‍ ചികിത്സ പല്ലിന്റെ ഉൾഭാഗം കേടുവന്നാൽ അതിനെ പ്രതിരോധിക്കാൻ ചെയ്യുന്ന ചികിത്സയാണ്. ഇത് പല്ലിന്റെ ആരോഗ്യവും ശുചിത്വവും നിലനിർത്തുന്നു.
അതുകൊണ്ട് തന്നെ ചികിത്സ കഴിഞ്ഞാൽ കുറച്ച് കാര്യങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
കഴിഞ്ഞ് ആദ്യ മണിക്കൂറുകളിൽ
റൂട്ട് കനാൽ ചികിത്സയ്ക്ക് ശേഷം ആദ്യ മണിക്കൂറുകളിൽ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം ചികിത്സിച്ച ഭാഗം മരവിച്ചതിനാൽ,
ഭക്ഷണം കഴിക്കുമ്പോൾ അബദ്ധത്തിൽ നാവ് കടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തരിപ്പ് മാറിയെന്ന് ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക
മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ
ദന്തഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആൻറിബയോട്ടിക്കുകൾ കഴിക്കുക
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കുറച്ച് ദിവസത്തേക്ക് ചികിത്സ നടത്തിയ ഭാഗത്ത് കട്ടിയുള്ളതും ഒട്ടുന്നതുമായ ഭക്ഷണങ്ങൾ കടിക്കാതിരിക്കുക.
റൂട്ട് കനാല്‍ ചികിത്സ കഴിഞ്ഞാൽ ഇത് കൂടി ശ്രദ്ധിക്കണം
- നല്ല ശുചിത്വം പാലിക്കുന്നത് വളരെ നല്ലതാണ്.
- പതിവായി ബ്രഷിംഗും പല്ല് ഫ്ലോസിംഗും നിർബന്ധമാണ്
- നിങ്ങളുടെ പല്ലിൻ്റെ ദ്വാരം താൽക്കാലിക ഫില്ലിംഗ് കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കിൽ, അപ്പോയിൻ്റ്മെൻ്റുകൾക്കിടയിൽ ചില ഫില്ലിംഗുകൾ ഇല്ലാതാകാനുള്ള സാധ്യതയുണ്ട്. മുഴുവൻ ഫില്ലിംഗും നഷ്ടപ്പെട്ടാൽ, നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടതുണ്ട്.
ചികിത്സ കഴിഞ്ഞ് ഒരു ആഴ്ചക്കു ശേഷം പെർമനൻ്റ് ഫില്ലിംഗ് ചെയ്യുക തുടർന്ന് ക്യാപ്പ് ഇടുക.
കൂടുതൽ വിവരങ്ങൾക്കായി നമ്മുടെ ദന്ത രോഗ വിദ്ധക്തൻറെ ബുക്കിംഗ് എടുക്കുവാങ്ങുന്നതാണ്. 24×7 വാട്ട്ആപ്പ് വഴിയുള്ള ബുക്കിങ്ങിന്.