പല്ല് പറിച്ചതിന് ശേഷം താഴെ കൊടുക്കുന്ന നിർദ്ദേശ്ശങ്ങൾ അനുസരിക്കുന്നതിലൂടെ. വേദന കുറയുകയും മുറിവ് വേഗം ഉണങ്ങാനും സാധിക്കും.
- പല്ലു പറിച്ചതിനുശേഷം അര മണിക്കൂർ പഞ്ഞി കടിച്ചു പിടിക്കുക.
- തണുത്തതും ലഘുവായതുമായ ഭക്ഷണം മാത്രം കഴിക്കുക.
- ശക്തിയിൽ തുപ്പുകയോ പുകവലിക്കുകയോ ചെയ്യരുത്.
- അടുത്ത ദിവസം മുതൽ ചൂടുവെള്ളത്തിൽ അൽപം ഉപ്പിട്ട് വായിൽ പിടിക്കുക.
- സ്റ്റിച്ച് ചെയ്താൽ ഒരാഴ്ച കഴിഞ്ഞ് കട്ടിംഗിന് വരൂ.
- പല്ലു എടുത്തതിനു ശേഷം അന്ന് തല നനച്ച് കുളിക്കാനോ ഭാരമുള്ള പണികൾ ചെയ്യാനോ പാടില്ല.
പല്ലുകൾ കൂടുതൽ സുരക്ഷിതമാകാനുള്ള ടിപ്പുകളും ട്രിക്കുകൾക്കുമായി. നമ്മുടെ ഇൻസ്റ്റ, ഫേസ്ബുക്ക് പേജുകൾ സന്ദർശ്ശിക്കാം.